തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളജിലെ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15ന് രാവിലെ 9 മുതൽ നടക്കും. രാവിലെ 9 മുതൽ പ്ലസ്ടു/വിഎച്ച്എസ്ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിഭാഗക്കാരും എത്തണം. എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let സന്ദർശിക്കുക.