കൈമനം വനിതാ പോളിടെക്നിക് കോളജിനു കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിന്റെ 2023-24 വർഷത്തേക്കുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബർ 19ന് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ള വിദ്യാർഥികൾ അന്നേ ദിവസം രാവിലെ ഒമ്പതിന് പോളിടെക്നിക് കോളജിൽ എത്തി രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെ വിവരം polyadmission.org/gifd എന്ന വെബ്സൈറ്റിലെ വേക്കൻസി പൊസിഷൻ എന്ന ലിങ്കിൽ ലഭിക്കും.