സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഫ്ളവര്‍ സിറ്റി ബത്തേരി ടീം ലോഗോ പ്രകാശനം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ രമേശ് നിര്‍വഹിച്ചു. മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ യുവാക്കളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തില്‍ തുടങ്ങിയ ഇന്ത്യന്‍ സ്വച്ഛത ലീഗ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ലോഗോ പ്രകാശനം നടത്തിയത്.

ക്ലീന്‍ സിറ്റി ഫ്ളവര്‍ സിറ്റി ഗ്രീന്‍ സിറ്റി എന്ന ആശയത്തോടെ കേരളത്തിലെ ഏറ്റവും നല്ല നഗരസഭയ്ക്കുള്ള തുടര്‍ച്ചയായ അംഗീകാരം നേടിയതാണ് നഗരസഭ. സന്തോഷസൂചിക ഉയര്‍ത്തുന്നതിനായി ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി മുഴുവന്‍ യുവജനങ്ങളും ബത്തേരിയുടെ വൃത്തിയും ശുചിത്വവും നിലനിര്‍ത്തുന്നതില്‍ പങ്കാളികളാവണമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.

ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ഭാരവാഹികളായ ടോം ജോസ്, ഷാമില ജുനൈസ്, കെ റഷീദ്, പി.എസ് ലിഷ, സാലി പൗലോസ് കൗണ്‍സിലര്‍മാരായ ബിന്ദു പ്രമോദ്, ഷീബ ചാക്കോ, എ.സി ഹേമ, നഗരസഭ സെക്രട്ടറി കെ.എം സൈനുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.