സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ (IIIC) സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടിയിൽ സീറ്റുകൾ ഒഴിവുണ്ട്. അഡ്വാൻസ്ഡ്  ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ അർബൻ പ്ലാനിങ് ആൻഡ് മാനേജ്മന്റ്,  പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എം.ഇ.പി സിസ്റ്റംസ് ആൻഡ് മാനേജ്മന്റ് എന്നീ പരിശീലന പരിപാടികളിലാണ് സീറ്റ് ഒഴിവ്.

ബിടെക് സിവിൽ/ബി ആർക്ക് പാസായ വിദ്യാർഥിനികൾക്ക് അഡ്വാൻസ്ഡ്  ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ്, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ അർബൻ പ്ലാനിംഗ് ആൻഡ് മാനേജ്മന്റ്, ബിടെക് മെക്കാനിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് പാസായവർക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എം.ഇ.പി സിസ്റ്റംസ് ആൻഡ് മാനേജ്‌മെൻറ് എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിനികളുടെ 90 ശതമാനം ഫീസും സർക്കാർ വഹിക്കും. പരിശീലനത്തിൽ ബിൽഡിങ്  ഇൻഫർമേഷൻ മോഡലിങ്  ഉൾപ്പെടുത്തിയിട്ടുണ്ട്.

അപേഷിക്കാൻ  ആഗ്രഹിക്കുന്നവർ  യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും രണ്ടു പകർപ്പുമായി  (പത്താം ക്ലാസ്, പ്ലസ് ടു, ബിടെക്/ബി ആർക്ക്, ആധാർ, നിർദിഷ്ട യോഗ്യതകൾ)   സെപ്റ്റംബർ 19 നു രാവിലെ ഒമ്പതിനു നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്:  8078980000, www.iiic.ac.in