2023 നവംബർ ഒന്നിലെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് ദർബാർ ഹാൾ അലങ്കരിക്കുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. തുണികൊണ്ടുള്ള കമാനം (തെർമോകോൾ അക്ഷരങ്ങൾ ഉപയോഗിച്ചു കന്റോൺമെന്റ് ഗേറ്റിലും നോർത്ത് ഗേറ്റിലും – 2 എണ്ണം), ദർബാർ ഹാളിനു മുൻപിലുള്ള കമാനം, പ്ലാറ്റ്ഫോം, ബാക്ഡ്രോപ്പ്, ഫ്ളവർ സെറ്റിങ്, വിഐപി ചെയർ, കസേര, പ്ലാസ്റ്റിക് ചെയർ, കൂളർ, പോഡിയം, കാർപറ്റ്, നിലവിളക്ക്, ക്ലോത്ത് ബാനർ എന്നീ ക്രമീകരണങ്ങളാണ് ഒരുക്കേണ്ടത്. മുദ്രവച്ച ക്വട്ടേഷൻ ഒക്ടോബർ അഞ്ചിനു മുൻപായി ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, അനക്സ് 1, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഈ തീയതിക്കു ശേഷം ലഭിക്കുന്ന ക്വട്ടേഷൻ പരിഗണിക്കില്ല.