പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (KIED), ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.  ഒക്ടോബർ 4 മുതൽ 11 വരെ കളമശേരിയിൽ ഉള്ള KIED ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. Marketing Strategies, Sales Process and Team Management, Digital Marketing, Financial management & Working Capital Management, GST & Taxation, Operational Excellence, Legal & Statutory Compliances /IPR, Export Import Procedures തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4130 രൂപ ആണ്      ഏഴ്  ദിവസത്തെ പരിശീലന ത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പടെ). താത്പര്യമുള്ളവർ KIED ന്റെ വെബ്സൈറ്റ് ആയ www.kied.info ൽ ഓൺലൈനായി സെപ്റ്റംബർ 25 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.  തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/2550322/9605542061.