തലശേരി ധമടം ഗവൺമെന്റ് ബ്രെണ്ണൻ കോളജിൽ ബിരുദാനന്തര, വിഷയങ്ങളിൽ എസ്.സി/എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 ന് വൈകിട്ട് അഞ്ചിനു മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഈ വിദ്യാർഥികളുടെ അഭാവത്തിൽ OEC വിദ്യാർഥികളെയും പരിഗണിക്കും.