മലപ്പുറം ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടേബിള്‍ ടെന്നീസ് ജില്ലാ ചാമ്പ്യന്‍ഷിപ്പ് മഞ്ചേരി കോസ്‌മൊപൊളീറ്റന്‍ ക്ലബില്‍ സെപ്റ്റംബര്‍ 22,23,24 തിയ്യതികളില്‍ നടക്കും. പുരുഷ-വനിത ഇന്റര്‍ക്ലബ്, മിനി കേഡറ്റ്, കേഡറ്റ്, സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, മെന്‍, വുമണ്‍, ഇന്റര്‍ സ്‌കൂള്‍, വെറ്ററന്‍സ് എന്നീ വിഭാഗങ്ങളിലായി സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ ഉണ്ടായിരിക്കും.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ക്ലബ് അല്ലെങ്കില്‍ സ്ഥാപനം മുഖേന സെപ്റ്റംബര്‍ 18നകം സെക്രട്ടറി, ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍, സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി, ഗ്രൗണ്ട് വ്യൂ ടവര്‍, കോസ്‌മോ ജങ്ഷന്‍, മഞ്ചേരി എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 9447607597.