സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ 2023-24 വർഷത്തെ പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും പദ്ധതിയിൻ കീഴിൽ പരിസ്ഥിതി വിഷയങ്ങളിൽ പരിശീലന പരിപാടികൾ, ശിൽപ്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂൾ/കോളജുകൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധ രേഖകളും സെപ്റ്റംബർ 30ന് മുമ്പ് ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2326264 (ഓഫീസ്), ഇ-മെയിൽ: paristhithikam.doecc@gmail.com.