മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ചുകൊണ്ട് പൈനാവിലുള്ള ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ സെപ്റ്റംബര്‍ 20ന് രാവിലെ 10 മണിക്ക് അദാലത്ത് നടത്തും.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടും തുക ലഭിക്കാത്തതും, ഇതുവരെ ക്ലെയിം ചെയ്യാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദാലത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.