ഇടുക്കി ജില്ലയിലെ ഡാമുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ്, ഉന്നത ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പൊതു സുരക്ഷാ മുന്‍കരുതലുകള്‍, ഡാം സന്ദർശനവുമായി ബന്ധപെട്ട മാർഗ്ഗനിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് പുറമെ പൊലീസിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി, ഹൈഡല്‍ ടൂറിസം വകുപ്പുകൾ സംയുക്തമായി ഡാം പരിസരങ്ങളില്‍ കർശന പരിശോധന നടത്തും .
കൂടുതല്‍ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനും ഡാം പരിസരത്തുള്ള ഫെന്‍സിങ്ങിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണം നല്കുന്നതിനായി അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനമായി. യോഗത്തില്‍ ഡിവൈ.എസ്പി മാരായ കെ.ആര്‍ ബിജു, ജില്‍സണ്‍ മാത്യു, ബന്ധപ്പെട്ട മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.