യാത്രാസൗകര്യ വർദ്ധന ലക്ഷ്യമാക്കി നിർമിച്ച അലമൺ പാലത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഓരോ സ്ഥലത്തും ഏറ്റവും ആവശ്യമായ പദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനു ഉദാഹരണമാണ് കൊട്ടാരക്കരയിൽ ഉടനീളം വിവിധ മേഖലകളിൽ വികസന പദ്ധതികളുടെ ആവിഷ്കരണവും ആവിഷ്കരിച്ചവയുടെ പുരോഗമനവും പ്രവർത്തനവും ഊർജ്ജിതമായി നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു .

2022-23 സാമ്പത്തിക വർഷത്തെ എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച പാലമാണിത്. കൊട്ടാരക്കര നഗരസഭാ ചെയർമാൻ എസ് ആർ രമേശ്‌ അദ്ധ്യക്ഷനായി .തദ്ദേശ സ്വയംഭരണ പ്രതിനിധികൾ ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .