ലോകം എത്രത്തോളം പുരോഗമിച്ചു എന്ന് മനുഷ്യന് അറിയാൻ സാധിച്ചത് പുസ്തകങ്ങളിലൂടെയാണ്. അങ്ങനെയുള്ളപ്പോൾ ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് പ്രാചീനകാലത്ത് രാജാക്കന്മാർ രാജ്യങ്ങൾ കീഴടക്കി അവിടുത്തെ സംസകാരത്തെ തുടച്ചു നീക്കിയിരുന്നതിനു സമാനമാണ് എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ .

കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപെടുത്താനുള്ള നീക്കത്തിനെതിരെ സംഘടിപ്പിച്ച ഗ്രന്ഥശാല സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബീന സജീവ് അധ്യക്ഷയായി. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ പ്രശാന്ത് ,ലൈബ്രറി കൗൺസിൽ അംഗംങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .