വ്യവസായ വാണിജ്യ വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയും (ഐ.സി.എ.ഐ) ചേർന്ന് നടപ്പാക്കുന്ന എം.എസ്.എം.ഇ (മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസ് )ഹെൽപ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം കൊല്ലാട് ഐ.സി.എ.ഐ ഭവനിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം കോട്ടയം ജില്ലാ ജനറൽ മാനേജർ എം.വി. ലൗലി, പത്തനംതിട്ട ജനറൽ മാനേജർ പി.എൻ. അനിൽകുമാർ, ഐ.സി.എ.ഐ കോട്ടയം ശാഖ ചെയർമാൻ കെ.ബാലാജി, സെക്രട്ടറി എൻ. രമ്യ എന്നിവർ പങ്കെടുത്തു.

വ്യവസായ സംരഭങ്ങളെയും ഐ.സി.എ.ഐ പോലുള്ള പ്രൊഫഷണൽ സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ട് വന്ന് വിദഗ്ധ സേവനം ലഭ്യമാക്കി വ്യാവസായിക വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പുതിയ സംരംഭകർക്ക് സംരഭങ്ങൾ വിപുലീകരിക്കാൻ ആവശ്യമായ എല്ലാ മാർഗ നിർദ്ദേശങ്ങളും ഈ ഹെൽപ്പ് ഡെസ്‌ക്ക് വഴി ലഭിക്കും. മാസത്തിലെ ആദ്യ ശനിയാഴ്ചയിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹെൽപ്പ് ഡസ്‌ക്കിന്റെ പ്രവർത്തനം. 8921902866 എന്ന നമ്പറിൽ വിളിച്ച് സംരഭകർക്ക് സഹായം തേടാം.

ഐ.സി.എ.ഐയിൽ നിന്നുള്ള ചാർട്ടേസ് അക്കൗണ്ടന്റുമാർ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഹെൽപ്പ് ഡെസ്‌ക്കിൽ ഉണ്ടാവും. ബിസിനസ് ഘടന, ടാക്സേഷൻ, ലോണിനായുള്ള ഡി.പി.ആർ തയ്യാറാക്കൽ തുടങ്ങിയവയിൽ ഐ.സി.എ.ഐ പ്രതിനിധികളും സബ്സിഡി ഫെസിലിറ്റേഷൻ, ലൈസൻസ് തുടങ്ങിയവയിൽ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും സംരംഭകർക്ക് ഉപദേശങ്ങൾ നൽകും.