പണി പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ് മണർകാട് ഗ്രാമപഞ്ചായത്തിലെ അരീപ്പറമ്പ് ഹെൽത്ത് സബ്സെന്റർ. ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ അരീപ്പറമ്പിലാണ് പുതിയ സബ് സെന്റർ. റർബൻ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ രണ്ട് നില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 3000 ചതുരശ്ര അടി വിസ്തൃതിയിലുള്ള പുതിയ കെട്ടിടത്തിൽ രണ്ട് വലിയ ഹാളുകളും 12 മുറികളും ഉണ്ട്. പ്രവർത്തനം തുടങ്ങുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ സബ് സെന്ററായി അരീപ്പറമ്പ് മാറും.

നിലവിൽ പഞ്ചായത്തിൽ രണ്ട് സബ് സെന്റർ ഉണ്ടെങ്കിലും ഉൾ പ്രദേശത്തായതിനാൽ ജനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. പുതിയ കെട്ടിടത്തിൽ സബ് സെന്റർ പ്രവർത്തിക്കുന്നതോടെ യാത്ര ബുദ്ധിമുട്ട് മാറും. ഉദ്ഘാടനം ചെയ്ത് ഉടൻ സബ് സെന്ററിന്റെ പ്രർത്തനം തുടങ്ങുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സിബിജുപറഞ്ഞു.