മേലില പഞ്ചായത്തില്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബയോബിന്നുകള്‍ വിതരണം ചെയ്തു. ഗ്രാമസഭ വഴി തെരഞ്ഞെടുത്ത 133 ഗുണഭോക്താക്കള്‍ക്കാണ് ഉറവിട മാലിന്യ ഉപാധിയായ ബയോബിന്നുകള്‍ വിതരണം ചെയ്തത്.
മേലില പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് താര സജികുമാര്‍ വിതരണോദ്ഘാടനം നടന്നു. 10 ശതമാനം ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടെ 1800 രൂപ നിരക്കിലാണ് നല്‍കിയത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെനി മോനാച്ചന്‍, വാര്‍ഡ് അംഗങ്ങളായ ഷീജോ, മറിയാമ്മ, അനിതകുമാരി, എബി എബ്രഹാം, വി ഇ ഓ -മാരായ ഹസീന, സുരേഷ് എന്നിവര്‍ പങ്കെടുത്തു