മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രവർത്തനങ്ങൾ വിലയിരുത്തി
നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലയിൽ രൂപീകരിച്ച കൺട്രോൾ റൂം സജീവം. തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കൺട്രോൾ സെല്ലിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എയും കൺട്രോൾ റൂമിലെത്തി.
19 കോർ കമ്മറ്റികളുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഗവ. ഗസ്റ്റ്ഹൗസിലെ നിപ കൺട്രോൾ റൂം. പൊതു ജനങ്ങൾക്കും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കുമായി മാനസിക പിന്തുണയും നൽകി വരുന്നു. ഇതുവരെ കണ്ടെത്തിയ സമ്പർക്ക പട്ടികയിലുള്ള മുഴുവൻപേരെയും ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതും പുരോഗമിക്കുന്നു.
ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങൾ, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്മെന്റ്, കൗൺസിലിംഗ്, മീഡിയ ഏകോപനം തുടങ്ങിയ പ്രവർത്തനങ്ങൾ കൺട്രോൾ സെല്ലിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്.
കൺട്രോൾ റൂമിലെ കോൾ സെന്ററിൽ 24 മണിക്കൂറും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളിൽ സംശയനിവാരണം നടത്താം.