തൊഴിലാളികൾ, തൊഴിൽ ഉടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നടത്തുന്ന പരാതി പരിഹാര ,ബോധവത്കരണ അദാലത്ത് ‘ പി എഫ്‌ നിങ്ങളുടെ അരികെ’ ഈ മാസം 28 ന് നടക്കും. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് രാവിലെ 9 ന് റീജിസ്ട്രേഷൻ ആരംഭിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പരാതി വിശദമായി എഴുതി മൂന്നാർ പിഎഫ്‌ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനെ അസിസ്റ്റന്റ് പി എഫ് കമ്മീഷണർ, പി എഫ് ജില്ലാ ഓഫിസ്, മൂന്നാർ എന്ന വിലാസത്തിൽ ഈ മാസം 23 ന് മുൻപ് ലഭ്യമാക്കണം . do.munnar@epfindia.gov.in എന്ന ഇ മെയിലിലും ലഭ്യമാക്കാം. പരാതിയിൽ പി എഫ് നമ്പർ, UAN, PPO നമ്പർ, എസ്റ്റാബ്ലിഷ്‌മെന്റ് നമ്പർ, മൊബൈൽ നമ്പർ എന്നിവ ചേർത്തിരിക്കണം. പരിപാടി ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാവുന്നതാണെന്ന് ജില്ലാ നോഡൽ ഓഫീസർ എ ആർ വിനോജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847731711