കേരളത്തിലെ ഗവൺമെന്റ് ദന്തൽ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകളിലെയും 2023-ലെ പി.ജി ദന്തൽ കോഴ്സിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ ചെയ്യുന്നതിന് സെപ്റ്റംബർ 21നു വൈകിട്ട് മൂന്നു വരെ www.cee.kerala.gov.in  എന്ന വെബ്സൈറ്റിൽ സൗകര്യം ലഭിക്കും.

21നു വൈകിട്ട് മൂന്നു വരെ ലഭിക്കുന്ന ഓപ്ഷനുകളെ അടിസ്ഥാനമാക്കി മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300