കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ലൈഫ്, പി എം എ വൈ ഭവന പദ്ധതികളില്‍ എഗ്രിമെന്റ് വെച്ച് പണി പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി അവലോകനയോഗം യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന അവലോകനയോഗം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് അധ്യക്ഷത വഹിച്ചു.
ഗുണഭോക്താക്കള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷാബി, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ജോസ് പാറപ്പുറം, കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, ഗ്രാമപഞ്ചായത്തിലെ മെമ്പര്‍മാരായ ബിന്ദു മാധവന്‍, അനിത, മുരളിദാസന്‍, സംഗീത് സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റ്റന്റ് സെക്രട്ടറി ഇസ്മായില്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമം ഓഫീസര്‍ ഷനോജ്, വി ഇ ഓ മാരായ പി.വി.ഷൈല, മുഹമ്മദ് ഷഹീര്‍ സി വിവിധ എസ്ടി പ്രമോട്ടര്‍മാര്‍ എസ് സി പ്രമോട്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.