സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2021-22 അധ്യയന വർഷം ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്വർണ്ണനാണയം, ലാപ്ടോപ്പ്, സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം സെപ്റ്റംബർ 20നു രാവിലെ 11ന് അയ്യൻകാളി ഹാളിൽ നടക്കും. ചടങ്ങിന്റെ ഉദ്ഘാടനവും, സ്കോളർഷിപ്പ് വിതരണവും തൊഴിൽ-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.