സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ 60 താല്‍ക്കാലിക ഒഴിവുകളുണ്ട്. ബിരുദവും കേരള വെറ്ററിനറി & ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ഡയറി സയന്‍സിലുളള ഡിപ്ലോമയും അല്ലെങ്കില്‍ ഡയറി സയന്‍സ് & ടെക്‌നോളജിയിലുളള ബി. ടെക് ബിരുദവുമാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി 2018 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം).  ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.