കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ച്താ ഹീ സേവ ക്യമ്പയിന്‍, സംസ്ഥാന തലത്തില്‍ നടക്കുന്ന മാലിന്യ മുക്ത കേരളം നവകേരളം പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷന്റെ സഹകരണത്തോടെ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ സ്‌കൂള്‍ തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റുമായി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ പദ്ധതിയുടെ ഉദ്ദേശങ്ങള്‍ വിശദീകരിച്ചു. പരിപാടിയില്‍ ഹരിതകര്‍മ്മ സേന ഗ്രീന്‍ ടെക്‌നീഷ്യന്മാരെ ആദരിച്ചു. ജനപ്രതിനിധികള്‍, അധ്യാപകര്‍, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.