പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ ജിയോടാഗിംഗ് നടത്തുന്നതിനും, ഈ ഗ്രാം സ്വരാജ് പോര്‍ട്ടലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2023 ഒക്ടോബര്‍ 10 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍, സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസ്സായിരിക്കണം.

മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2023 ജനുവരി 1 ന് 18 നും 30 നും മദ്ധ്യേ. ഫോണ്‍: 04936 220202

ഡോക്ടര്‍ നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ പി നടത്താന്‍ ദിവസവേതനടിസ്ഥാനത്തില്‍ ഡോക്ടര്‍ നിയമനം. യോഗ്യത എം.ബി.ബി.എസ്, ട്രാവെന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്ട്രേഷന്‍. ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. 2023 സെപ്തംബര്‍ 25 ന് രാവിലെ 11 ന് മൂപ്പൈനാട് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലുമായി എത്തണം.

ആശ വര്‍ക്കര്‍ നിയമനം

എടവക ഗ്രാമപഞ്ചായത്തിലെ 12 ാം വാര്‍ഡില്‍ ആശവര്‍ക്കര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 നും 45 നു മദ്ധ്യേ പ്രായമുള്ള വിവാഹിതര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവയുമായി 2023 സെപ്തംബര്‍ 26 ന് രാവിലെ 10 ന് എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 12 ാം വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.ഫോണ്‍: 04935 296906.