അന്താരഷ്ട്ര മില്ലറ്റ് വര്ഷത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് മില്ലറ്റ് പ്രദര്ശനവും മില്ലറ്റ് വിഭവങ്ങളുടെ പാചക മത്സരവും സംഘടിപ്പിച്ചു. കല്പ്പറ്റ ഗ്രാമത്ത്‌വയല് അംഗന്വാടിയില് നടന്ന പരിപാടി കല്പ്പറ്റ നഗരസഭ ചെയര്മാന് കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര് മുഖ്യ പ്രഭാഷണം നടത്തി. മുത്താറി, തിന, ചോളം, കൊഡോ മില്ലറ്റ്, പേള് മില്ലറ്റ്, സര്ഗം തുടങ്ങിയ ചെറുധാന്യങ്ങളുടെ പ്രദര്ശനമാണ് നടന്നത്.
അംഗണവാടി ജീവനക്കാര്ക്കും അംഗന്വാടി കുട്ടികളുടെ മാതാപിതാക്കള്ക്കുമായാണ് പാചക മത്സരം നടത്തിയത്. പാചക മത്സരത്തില് കെ.എസ് ജോഷിന, സ്വാതി സത്യന്, എം. സരസ്വതി എന്നിവര് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള് നേടി. ചെറുധാന്യങ്ങള് ഉപയാഗിച്ച് ലഡു, അട, ഇഡലി, ഉപ്പ്മാവ്, വിവിധ തരം പായസം എന്നിവ പാചക മത്സരത്തില് താരങ്ങളായി.. ഭക്ഷ്യ സുരക്ഷാ ഓഫീസര് എം.കെ രേഷ്മ, കല്പ്പറ്റ സി.ഡി.പി.ഒ സൈനബ, കല്പ്പറ്റ ഐ.സി.ഡി.എസ് സൂപ്പര്വൈസര് ഗീത, കല്പ്പറ്റ ഗവ. ഹോസ്പിറ്റല് ഡയറ്റീഷ്യന് ഹീരജ തുടങ്ങിയവര് പങ്കെടുത്തു.