കുട്ടികളിലെ കുഷ്ഠ രോഗനിര്‍ണ്ണയ നിര്‍മാര്‍ജന പദ്ധതി ബാലമിത്ര 2.0യുടെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചക്ക് 2 ന് കണിയാമ്പറ്റ ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. ദിനീഷ്(ആരോഗ്യം) മുഖ്യപ്രഭാഷണം നടത്തും. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത പ്രതിജ്ഞ ചൊല്ലി കൊടുക്കും. കുഷ്ഠരോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കി അംഗവൈകല്യവും രോഗപകര്‍ച്ചയും ഇല്ലാതാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. സെപ്തംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് ബാലമിത്ര 2.0 സംഘടിപ്പിക്കുന്നത്.