എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2017-18 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളാണ് പരിഗണിക്കുന്നത്. വൻകിട വ്യവസായങ്ങൾ ഉൾപ്പെടെ വർഷത്തിൽ 1000 ടൺ എണ്ണക്ക് മുകളിലോ, തത്തുല്ല്യമായ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ, വൻകിട- ഇടത്തരം വ്യവസായങ്ങൾ ഉൾപ്പെടെ വർഷത്തിൽ 150 മുതൽ 1000 ടൺ എണ്ണക്ക് തുല്യമായ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ, ചെറുകിട വ്യവസായങ്ങൾ ഉൾപ്പെടെ വർഷത്തിൽ 150 മുതൽ 1000 ടൺ എണ്ണക്ക് താഴെയോ, തുല്യമായ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുന്നവർ, ഊർജ്ജസംരക്ഷണ പദ്ധതികൾ/പരിപാടികൾ നടപ്പിലാക്കിയ പൊതു/വാണിജ്യ കെട്ടിടങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, ഊർജ്ജസംരക്ഷണ പ്രോത്സാഹകർ, ഊർജ്ജസംരക്ഷണ മേഖലയിൽ നൂതന ആശയങ്ങൾ പ്രചരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന വ്യക്തികൾ, തദ്ദേശ സ്ഥാപനങ്ങൾ സർക്കാരിതര സംഘടനകൾ ഗവേഷണവും നൂതനാശയങ്ങളും വികസിപ്പിക്കുന്ന സംഘടനങ്ങൾ, ബി.ഇ.ഇ സ്റ്റാർ ലേബലുകളുള്ള ഉപകരണങ്ങളുടെ നിർമ്മാതാക്കൾ, വിവിധ റേറ്റിംഗുകളുള്ള കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുന്നവർ, നിർമ്മിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. അവാർഡുകൾ ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14ന് നൽകും. അപേക്ഷഫോറം തിരുവനന്തപുരം, ശ്രീകാര്യത്തെ എനർജി മാനേജ്മെന്റ് സെന്ററിൽ നിന്നും നേരിട്ടോ തപാലിലോ ലഭിക്കും. അപേക്ഷാഫോറം www.keralaenergy.gov.in ലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 30നകം ഡയറക്ടർ, എനർജി മാനേജ്മെന്റ് സെന്റർ, ശ്രീകൃഷ്ണ നഗർ, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം 695017 (ഫോൺ 0471 2594922 ഫാക്സ് 0471 2594923) എന്ന വിലാസത്തിൽ അയക്കണം. email: ecaward@keralaenergy.gov.in