വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്‌ടോബർ രണ്ട്, മൂന്ന് തീയതികളിൽ കേരള വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ രണ്ടിന് പെൻസിൽ ഡ്രോയിങ് (എൽ.പി, യു.പി, ഹൈസ്‌കൂൾ, കോളജ്), ഉപന്യാസം (ഹൈസ്‌കൂൾ, കോളജ്), വാട്ടർ കളർ പെയിന്റിങ് (എൽ.പി, യു.പി, ഹൈസ്‌കൂൾ, കോളജ്) എന്നീ മത്സരങ്ങളും മൂന്നിന് ക്വിസ് (ഹൈസ്‌കൂൾ, കോളജ്), പ്രസംഗം (ഹൈസ്‌കൂൾ, കോളജ്) എന്നീ മത്സരങ്ങളും നടക്കും. മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ-എയ്ഡഡ് സ്വാശ്രയ സ്‌കൂൾ/കോളേജ്, പ്രൊഫഷണൽ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം.

ഹയർ സെക്കൻഡറി വിദ്യാർഥികളെ കോളേജ് തലമായാണ് പരിഗണിക്കുന്നത്. ഓരോ ഇനത്തിലും ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പരമാവധി രണ്ട് പേരും, ക്വിസ് മത്സരത്തിൽ രണ്ട് പേർ അടങ്ങിയ ഒരു ടീമും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.

ഒന്നാം സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. പങ്കെടുക്കുന്നവരുടെ പേര്, പഠിക്കുന്ന ക്ലാസ്, വിദ്യാലയം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും പ്രധാനധ്യാപകന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബർ 28ന് വൈകീട്ട് 4.30ന് മുമ്പായി മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ എത്തിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0483 2734803, 8547603864, 9048135953, 8547603857.