കുട്ടികളെ കുഷ്ഠരോഗത്തില്‍ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്ന ബാലമിത്ര 2.0 ക്യാമ്പയിന് ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. രണ്ട് മുതല്‍ 18 വയസുവരെയുള്ള കുട്ടികളിലെ രോഗബാധ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നവംബര്‍ 30 വരെയാണ് ക്യാമ്പയിന്‍. ചാത്തന്നൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് റ്റി ദിജു ചാത്തന്നൂര്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിര്‍വഹിച്ചു. പ്രഥമ അധ്യാപിക ജ്യോതി അധ്യക്ഷയായി