ആയുഷ്മാന്‍ ഭവ സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതിയുടെ അഞ്ചല്‍ ബ്ലോക്ക്തല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് ഓമന മുരളി നിര്‍വഹിച്ചു. രാജ്യത്ത് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കോമളകുമാര്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം അമ്പികാദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖ, ഇടമുളക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.