2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനായുള്ളള ഗൃഹ സന്ദര്‍ശന പരിപാടിയില്‍
നൂറു ശതമാനം കൈവരിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ ആദരിച്ചു. ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എട്ട് പേരെയും മണലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള 44 പേരെയുമാണ് ആദരിച്ചത്. കൃത്യതയുള്ള വോട്ടര്‍പട്ടികയിലൂടെ മാത്രമേ കൃത്യമായ തെരഞ്ഞെടുപ്പ് സാധ്യമാവൂ എന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കലക്ടറേറ്റ് അനക്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജ്യോതി എംസി, ചാവക്കാട് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ഷാജി ടി കെ, ജില്ലാ താലൂക്ക് ഇലക്ഷന്‍ വിഭാഗം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.