മലപ്പുറം ജില്ലയിലെ ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2024-25 അധ്യയന വർഷത്തെ 11, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 31നുള്ളിൽ അപേക്ഷ സമർപ്പിക്കണം. 2024 ഫെബ്രുവരി പത്തിന് പ്രവേശന പരീക്ഷ നടക്കും.

11-ാം ക്ലാസിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജില്ലയിലെ ഏതെങ്കിലും സർക്കാർ/സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പത്താം ക്ലാസിൽ പഠിക്കുന്നവരും 2007 ജൂൺ ഒന്നിനും 2009 ജൂലൈ 31നും ഇടയിൽ ജനിച്ചവരുമായിരിക്കണം. ഒമ്പതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ ജില്ലയിലെ ഏതെങ്കിലും സർക്കാർ/സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരും 2009 മെയ് ഒന്നിനും 2011 ജൂലൈ 31നും ഇടയിൽ ജനിച്ചവരുമായിരിക്കണം. ഫോൺ: 0494 2450350.