ലോക പേവിഷബാധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി റീല്‍സ് ചലഞ്ച് മത്സരം സംഘടിപ്പിക്കും.’പേവിഷബാധക്കെതിരെ നമുക്കൊരുമിക്കാം’ എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഒരാള്‍ക്ക് ഒരു റീല്‍സ് അയക്കാം.90 സെക്കന്‍ഡ്‌സ് ആണ് റീല്‍സിന്റെ പരമാവധി ദൈര്‍ഘ്യം. തിരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. താല്‍പര്യമുള്ളവര്‍ റീല്‍സുകള്‍ ഫോണ്‍ നമ്പര്‍ സഹിതം rabiesreelschallenge@gmail.com ല്‍ സെപ്റ്റംബര്‍ 25 ന് വൈകീട്ട് 5 നകം അയക്കണം.ഫോണ്‍: 9947524344.
