ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എക്വിപ്‌മെന്റ് സ്‌കില്‍ കൗണ്‍സില്‍ പരിശീലനകേന്ദ്രം തുടങ്ങി. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത്കുമാര്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. ദേശീയ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്റ് ഓപ്പറേറ്റര്‍മാര്‍ക് ലഭിക്കും. ഈ മേഖലയിലേക്ക് വരുന്നവരെ സിമുലേറ്ററും, അസല്‍യന്ത്രങ്ങളും ഉപയോഗിച്ച് പരിശീലിപ്പിക്കും. സര്‍ക്കാര്‍ ഫീസില്‍ പരിശീലനം നേടാം.

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സല്ലന്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ. വീണ എന്‍ മാധവന്‍, ഐ ഐ ഐ സി ഡയറക്ടര്‍ ഡോ. ബി സുനില്‍കുമാര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ എക്വിപ്‌മെന്റ് സ്‌കില്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ദിമിത്രോവ് കൃഷ്ണന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ എക്വിപ്‌മെന്റ് സ്‌കില്‍ കൌണ്‍സില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിജയകുമാര്‍, ഐ ഐ ഐ സി ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാഘവന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4 പരിശീലനം ഒക്ടോബര്‍ മൂന്ന് മുതല്‍ ആരംഭിക്കും. വിവരങ്ങള്‍ക്ക് -8078980000, വെബ്‌സൈറ്റ് www.iiic.ac.in