അന്താരാഷ്ടതലത്തിൽ എംഎസ്എംഇകളുടെ ഗുണനിലവാരം ഉയർത്തി ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ / ഉത്പന്നങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് രണ്ട് ദിവസത്തെ Workshop on Quality System Awareness and Product Certification എന്ന ശില്പശാല സംഘടിപ്പിക്കും. കേരള സ്‌റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ സഹകരണത്തോടെ കളമശേരി കീഡ് ക്യാമ്പസിൽ വെച്ച് സെപ്റ്റംബർ 29,30 തീയതികളിലാണ് പരിശീലനം.

പ്രോഡക്‌ട് സർട്ടിഫിക്കേഷൻ, വിവിധ തരം സ്റ്റാൻഡേർഡ്സ്, സെഡ് സെർട്ടിഫിക്കേഷൻ, ഹാൾമാർക്ക്, അഗ്മാർക്‌, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആൻഡ് സ്കീം ,ഫോറിൻ മാനുഫാക്ചേഴ്സ് സ്‌കീം ,ക്വാളിറ്റി സിസ്റ്റം അവയർനെസ്, ISO 9001-2015, നിർബന്ധിത ഡോക്യുമെന്റേഷൻ, പ്രായോഗിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയ സെഷനുകൾ ആണ് പരിശീലനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. 2950 രൂപയാണ് പരിശീലന ഫീസ് (കോഴ്സ് ഫീസ്, സർട്ടിഫിക്കറ്റ്, താമസം, ഭക്ഷണം, ജി എസ് ടി ഉൾപ്പടെ). താത്പര്യമുള്ള മാനുഫാക്ചറിങ് യൂണിറ്റുകൾ www.kied.info സന്ദർശിച്ച് ഓൺലൈനായി 24-ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുത്ത 30 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2550322, 0484- 2532890, 9605542061.