പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ഒമ്പതാം ബാച്ചിന്റെ പ്രവേശനം സെപ്റ്റംബർ 25 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 30 വരെയും ദീർഘിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.