എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും നഗരസഭയുടെയും ആഭിമുഖ്യത്തിൽ ഏലൂരിൽ സംരംഭകത്വ ബോധവൽകരണ ശിൽപശാല സംഘടിപ്പിച്ചു. ഏലൂർ മുൻസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ എ.ഡി സുജിൽ ഉദ്‌ഘാടനം ചെയ്തു.

120 പേർ പങ്കെടുത്ത ശില്പശാലയിൽ റിട്ട.എൽ.ഡി.എം അനിൽ കുമാർ ക്ലാസുകൾ നയിച്ചു. സംരംഭകരുടെ പരാതികൾക്ക് അദ്ദേഹം മറുപടി നൽകുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. രാവിലെ 10ന് തുടങ്ങിയ ശില്പശാല ഉച്ചക്ക് ഒന്നിന് അവസാനിച്ചു.

ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം ഷെരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എം ഷെനിൻ, കൗൺസിലർ പി.എം അയ്യൂബ് എന്നിവർ പങ്കെടുത്തു.