കൊല്ലങ്കോട് യാർഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ പുതുനഗരം കൊല്ലങ്കോട് റോഡിലുളള എൽ.സി. നം.33 ലെവൽ ക്രോസ് ഒക്‌ടോബർ ഒമ്പതിന് രാവിലെ ഏഴ് മുതൽ വൈകിട്ട് 10 വരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷനൽ എഞ്ചിനിയർ അറിയിച്ചു. . ഇതു വഴിയുളള വാഹനങ്ങൾ കരിപ്പോട്-പല്ലശ്ശേന വഴിയും വടവന്നൂർ-ഗൗണ്ടൻതറ വഴിയും വൈദ്യശാല ജങ്ഷൻ-സത്രം- ഊട്ടറ വഴികളിലൂടെ കൊല്ലങ്കോട്ടേക്ക് കടന്നു പോകാവുന്നതാണ്.