സർവ്വ ശിക്ഷ കേരളയുടെ സ്റ്റാർസ് വർണ്ണ കൂടാരം പദ്ധതിയുടെ ഭാഗമായ കളിത്തൊട്ടിൽ മുപ്ലിയം ഗവ. പ്രീ പ്രൈമറി
സ്കൂളിൽ ആരംഭിച്ചു. കെ.കെ രാമചന്ദ്രൻ എം.എൽ.എ കളിത്തൊട്ടിലിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൊടകര ബി.ആർ.സി- സ്റ്റാർസ് പദ്ധതി പ്രകാരം അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് മുപ്പത് തീമുകൾ പതിമൂന്ന് ഇടങ്ങളിലായി കളിത്തൊട്ടിൽ ഒരുക്കിയത്. കൂടാതെ എസ്.എസ്.കെ. അനുവദിച്ച 1 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ബാല പ്രോജക്റ്റുമാണ് കുരുന്നുകൾക്കായി സമ്മാനിച്ചത്.

ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ അധികൃതർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.