സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിന് ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവനപരിചയമുള്ള ബി.എസ്.സി/എം.എസ്.സി/പി.എച്ച്.ഡി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) ഒഡെപെക്  തെരഞ്ഞെടുക്കുന്നു. ഇന്റര്‍വ്യൂ നവംബര്‍ 19, 20, 21, 22, 23 തിയതികളില്‍ ഡഹിയില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റ ഒഡെപെക് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ ഒക്‌ടോബര്‍ 30നകം gcc@odepc.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വെബ്‌സൈറ്റ്: www.odepc.kerala.gov.in