ഒക്ടോബര്‍ 2 മുതല്‍ 8 വരെ ആചരിക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലായി കാല്‍വരിമൗണ്ടിലെ കാല്‍വരി ഹൈസ്‌കൂളില്‍ നടത്തും. പെന്‍സില്‍ ഡ്രോയിംഗ്, ഉപന്ന്യാസം, വാട്ടര്‍ കളര്‍, പ്രസംഗം , ക്വിസ് എന്നിങ്ങനെ വിവിധ വിഭാഗത്തിലാണ് മത്സരങ്ങള്‍. ജില്ലാതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2500/ 1500/, 1000/ രൂപാ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും.

ഓരോ മത്സരത്തിനും അംഗീകാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും അധികാരികളുടെ സാക്ഷ്യപ്പെടുത്തലോടുകൂടി എത്തുന്ന രണ്ട് പേര്‍ക്ക് വീതം ഓരോ വിഭാഗത്തിലും പങ്കെടുക്കാം. ക്വിസ് മത്സരത്തിന് രണ്ട് പേര്‍ ഉള്‍പ്പെടുന്ന ഒരു ടീമിന് ഒരു സ്ഥാപനത്തില്‍ നിന്നും ഓരോ വിഭാഗത്തിലും പങ്കെടുക്കാം. ഹയര്‍ സെക്കന്ററി തലത്തിലുള്ള മത്സരാര്‍ത്ഥികളെ കോളേജ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ആഫീസില്‍ നിന്ന് നേരിട്ടോ, ഫോണ്‍ മുഖാന്തിരമോ അറിയാം. ഫോണ്‍ 04862 232505, 9946413435.