മുഴുവന്‍ സമയ പ്രൊഫഷണല്‍ അല്ലെങ്കില്‍ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കള്‍, ഭാര്യ എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബര്‍ 31ന് മുന്‍പായി സമര്‍പ്പിക്കണം.

വാര്‍ഷിക കുടുംബ വരുമാനം 2019-20 മുതല്‍ ഒഴിവാക്കിയിട്ടുണ്ട്. മുന്‍പ് രണ്ട് തവണ ലഭിച്ചവരും മറ്റ് ഫീസ് ഇളവോ സ്‌കോളര്‍ഷിപ്പോ ലഭിക്കുന്നവരും അര്‍ഹരല്ല. അപേക്ഷാഫോറത്തിനും വിശദാംശങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862-222904.