ചിതറ ഗ്രാമപഞ്ചായത്തിലെ കൊച്ചുകലുങ്ങ്-പള്ളിത്തടം-ജാതിക്കുളം റോഡ് നവീകരിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. അരിപ്പ വാര്‍ഡ് മെമ്പര്‍ പ്രിജിത്ത് പി അരളീവനം അധ്യക്ഷനായി. ഗ്രാമപഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടായ ആറ് ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു നിര്‍മാണം.