ഫിഷറീസ് വകുപ്പ് കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി 2023-24 വര്‍ഷം മത്സ്യ കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം നടന്നു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായാണ് ജനകീയ മത്സ്യ കൃഷി പദ്ധതി നടപ്പാക്കുന്നത്. കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ നടന്ന മത്സ്യകുഞ്ഞ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഗിരിജ പ്രേമ പ്രകാശ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ ടി. വേലായുധന്‍, കേശവദാസ് മാഷ്, ആണ്ടിയപ്പു, ഗോപന്‍, മണി, സെക്രട്ടറി, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ എസ്. അക്ബര്‍, കോ-ഓര്‍ഡിനേറ്റര്‍ ആദിത്യ സൂതന്‍, പ്രൊമോട്ടര്‍ നീതിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.