അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസിന് മേൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട അങ്കണവാടി / ശിശു വികസന പദ്ധതി ഓഫീസുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 15. ഫോൺ നമ്പർ: 0471 2969101.