പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഹൈസ്‌കൂള്‍വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്ന ‘അറിവിടം’ പദ്ധതിയിലേക്ക് ജനറല്‍/പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത : ബിരുദവും, ബി എഡും. കെടെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് സഹിതം അപേക്ഷ ഒക്ടോബര്‍ 13 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0474 2794996.