താന്ന്യം ഗ്രാമപഞ്ചായത്തില്‍ വിവിധ സെന്ററുകളിലായി ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചു. പെരിങ്ങോട്ടുകര മൂന്നുംകൂടിയ വഴി, ചെമ്മാപ്പിള്ളി സെന്റര്‍, കിഴക്കേനട, പെരിങ്ങോട്ടുകര ഷെഡ് സ്റ്റോപ്പ് എന്നിവിടങ്ങളിലായി സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം സി സി മുകുന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു.
എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 21,60,000 ലക്ഷം രൂപ ചെലവിലാണ് ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചത്. നാട്ടിക മണ്ഡലത്തിലെ പ്രധാന സെന്ററുകളിലേക്ക് 2022 – 23 കാലയളവിലെ വികസന ഫണ്ടില്‍ നിന്ന് 52 ലക്ഷത്തോളം വിലമതിക്കുന്ന പത്തൊമ്പത് മിനി മാസ് ലൈറ്റുകള്‍ എംഎല്‍എ അനുവദിച്ചു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരന്‍, ബ്ലോക്ക് പഞ്ചായത്തംഗം സീന അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ എസ് അഷ്റഫ്, അംഗങ്ങളായ ഷീജ സദാനന്ദന്‍, ഷൈനി ബാലകൃഷ്ണന്‍, വി കെ ഗുണാസിംഗ്, കെ ബി സദാശിവന്‍, സംഗീത സജന്‍, ആന്റോ തൊറയന്‍, സി എല്‍ ജോയ്, മീന സുനില്‍, സിജോ പുലിക്കോട്ടില്‍, രഹന പ്രജു, എച്ച് ഐ വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.