മാനന്തവാടി ടൗണിലെത്തുന്നവരുടെ ആശങ്കയകറ്റാൻ താല്കാലികാശ്വാസവുമായി മാനന്തവാടി നഗരസഭ. ടൗണിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യം നിർവ്വഹിക്കുന്നതിനുള്ള താല്ക്കാലിക ടോയ്ലറ്റ്  ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി താത്ക്കാലിക ടോയ്ലറ്റ് പൊതുജനങ്ങൾക്കായ് തുറന്നു കൊടുത്തു. വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.വി.എസ് മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, പി.വി.ജോർജ്, ക്ലീൻ സിറ്റി മാനേജർ സജി മാധവൻ, ജെ.എച്ച്.ഐമാരായ വി.സിമി, വിനോദ് തുടങ്ങിയവർ സംസാരിച്ചു.