നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് ഏത് തരം പ്രവര്‍ത്തനം നടക്കുമ്പോഴും അതില്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്തി മുന്നോട്ടു പോകാന്‍ കഴിയണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ . കോഴിക്കോട് കോര്‍പറേഷന്‍ ഒന്നാം വാര്‍ഡില്‍ 3 റോഡുകളുടെ നിര്‍മാണോദ്ഘാടനം എലത്തൂര്‍ ജി എം എല്‍ പി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് എലത്തൂര്‍ വില്ലേജ് ഓഫീസ് റോഡ് ,അഴീക്കല്‍, മാട്ടുവയല്‍ റോഡുകളുടെ നിര്‍മാണത്തിനായി അനുവദിച്ചത്. വികസനങ്ങള്‍ക്കായി പണമനുവദിച്ചു കിട്ടുമ്പോള്‍ എല്ലാ വാര്‍ഡുകളെയും ഒരേ പോലെ പരിഗണിക്കാന്‍ കഴിയണം കൂട്ടായ്മയിലൂടെ വികസനം നടത്തണമെന്നും മന്ത്രി പറഞ്ഞു.
ഒന്നാം വാര്‍ഡ് കൗ ണ്‍സി ലര്‍ വി റഹിയ അധ്യക്ഷത വഹിച്ചു .വി കസന സമിതി കണ്‍വീനര്‍ പി പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു .വി വിധ രാഷ്ട്രീയ പ്രതിനിധികളായ വി കെ മോഹന്‍ ദാസ് ,പി ടി ഉമാനാഥ് ,എ അനില്‍കുമാര്‍ ,മുഹമ്മദ് കോയ പാണ്ടികശാലയില്‍ ,ഒ.രാമചന്ദ്രന്‍ നായര്‍ ,പ്രജോഷ് എം കെ എം ചന്ദ്രശേഖരന്‍ പങ്കെടുത്തു