ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം അറക്കുളം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ശനിയാഴ്ച നടക്കും. അറക്കുളം പഞ്ചായത്തിലെ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മൂലമറ്റം ടൗണില്‍ രാവിലെ 10ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വിതരണ ശൃംഖല സ്ഥാപിച്ച് 5462 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ എത്തിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കുടയത്തൂര്‍ പഞ്ചായത്തിലെ പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 11ന് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ അധ്യക്ഷത വഹിക്കും. പദ്ധതി പ്രകാരം 3013 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളാണ് നല്‍കുന്നത്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വിതരണ ശൃംഖല, മലങ്കര ജലാശയത്തില്‍ നിന്നുള്ള ജലം നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം എംജെ ജേക്കബ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോണ്‍, വാട്ടര്‍ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചീനിയര്‍ പി.കെ സലീം, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി.കെ പ്രദീപ് ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും